February 16, 2015

National Games Volunteering

-diary page
National Games Closing Ceremony ക്ക് പോയി, Green Protocol Volunteer എന്ന പേരില്‍. ലാലിസം നടന്ന ഗ്രീന്‍ ഫീല്‍ഡ് സ്റ്റേടിയത്തില്‍ ആണ് ഈ സംഭവവും. ഈ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന് പറഞ്ഞാ സംഭവം വേറെ ഒന്നുമല്ല, പ്ലാസ്റ്റിക്‌ നിരോധനം ആണ്. കാണികള്‍ക്കു വെള്ളം കുടിക്കേണ്ട സാഹചര്യം വരുമ്പോള്‍ പ്ലാസ്റ്റിക്‌ കപ്പ്‌ ഉപയോഗിക്കുന്നതിനു പകരം സ്റ്റീല്‍ ഗ്ലാസ്‌ ഇറക്കുമതി ചെയ്തു. ഗതികേട് എന്ന് പറഞ്ഞാല്‍ , ഓരോ ഗ്ലാസ്‌ വെള്ളത്തിനും നമ്മള്‍ 2 രൂപ വാങ്ങിക്കണം. സ്റ്റീല്‍ കപ്പിന് toll. പ്രാക്ക് മൊത്തവും കിട്ടുന്നത് നമ്മക്ക് ആണല്ലോ.

സംഭവം പറയുന്നത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്‌ നിരോധനം എന്നാണെങ്കിലും വെള്ളം ഇരിക്കുന്നത് പ്ലാസ്റ്റിക്‌ പാട്ടയില്‍ ആണ്. എന്നാലും കോടികള്‍ അഴിമതി നടത്താന്‍ ഉണ്ടായിട്ടും  കുടിവെള്ളം പോലും   പൈസക്ക്   കൊടുക്കുന്ന  ഇടപാട് ഒരു മറ്റേടത്തെ ഇടപ്പാട് തന്നെ.

എന്തായാലും പോയത് കൊണ്ട് ഒന്ന് രണ്ടു ഉപയോഗം ഉണ്ടായി. കൊറേ ആളുകളെ കാണാന്‍ പറ്റി, ആഹാരം കിട്ടി (ആഹാരം ഇല്ലാതെ കിടക്കുകയല്ല, എന്നാലും പറയുമ്പോള്‍ എല്ലാം പറയണമല്ലോ) അങ്ങനെ കുറച്ച്.

വേണു ഓടി നടന്നു ഫോട്ടോ എടുത്തു, ഡാന്‍സ് കളിയ്ക്കാന്‍ വന്ന നാഗാലാണ്ട്, ലക്ഷദ്വീപ് , മിസോറാം, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍  നിന്ന് വന്നവരുടെ കൂടെ, അപ്പൊ ഞാനും ഫോട്ടോ എടുത്തു. 


രാത്രി 10 : 15 ആയപ്പോള്‍ എല്ലാം തീര്‍ന്നു, KURTC (പഴയ KSRTC ) തമ്പാനൂര്‍ ആക്കി തന്നു.. ആ ബസ്‌  യാത്ര... കൂവി തള്ളി. പിന്നെ 11:40 നു ഉള്ള ട്രെയിനില്‍ വരാതെ സ്റ്റേഷനില്‍ കെടന്നിട്ട്‌ , രാവിലെ വന്നു

February 01, 2015

കോളേജിലേക്കുള്ള ട്രെയിന്‍ ജീവിതം

-Current Life Summary
ബ്ലോഗില്ലേക്ക് തിരിഞ്ഞു നോക്കാതായിട്ടു കൊറേ നാള് ആയി എന്ന് തോന്നിയത് കൊണ്ട് എന്തെങ്ങിലും എഴുതാം എന്ന് വെച്ച് വന്നതാ.. ചുമ്മാ ഒരു ബ്ലോഗ്‌ കെടക്കുന്നതിനെക്കാള്‍ നല്ലതല്ലേ എന്തെങ്കിലും എഴുത്തുമായി കെടക്കുന്നത് ... 

പ്പോള്‍ എന്‍റെ ഒരു സാധാരണ ദിവസം ആരംഭിക്കുന്നത് തന്നെ അവജ്ഞതയോടെ ആണ് ... ഉദിക്കുന്നതിന് സൂര്യനെ രണ്ടു തെറിയും പറഞ്ഞു പിന്നെയും ഉറക്കത്തിലേക്ക് വീഴും. അപ്പോഴേക്കും (ചിലപ്പോള്‍) അച്യുതനോ പപ്പുവോ വിളിക്കാം .. വിളിച്ചിട്ട് "വരുന്നില്ലേ" എന്ന് ചോദിക്കും. അപ്പോള്‍ സമയം 7:15 ആയിട്ടുണ്ടാവും... 7:20 ന് ആണ് ഷട്ടിലിന്‍റെ പറഞ്ഞു വെച്ചിരിക്കുന്ന സമയം ...അതില്‍ പോയാല്‍ First Hour തുടങ്ങി ഒരു 15 മിനുട്ട് കഴിയും  മുന്നേ ക്ലാസ്സില്‍ കയറാം  . ഷട്ടില്‍ കഴിഞ്ഞാല്‍ പിന്നെ മലബാര്‍. അതിലും First Hour തന്നെ എത്തിപ്പെടാം ..  7:15 ന് എഴുന്നേല്‍ക്കുന്ന ഞാന്‍ , എന്‍റെ അന്നത്തെ  മനസ്ഥിതി വെച്ച്  പോവാം.. പോവതിരിക്കാം.. റെയില്‍വേ കൃത്യസമയം പാലിക്കാത്തത്കൊണ്ട് 7 : 45  ന് ചെന്നാല്‍ പോലും ഷട്ടില്‍ കിട്ടാം.. അങ്ങനെ കിട്ടിയ ചരിത്രങ്ങളും ഉണ്ട്. ഷട്ടില്‍ പോയിട്ടില്ലെങ്കില്‍ അച്ചുതനും പപ്പുവും പ്ലാറ്റ്ഫോമില്‍ കാണും . 

അച്യുതന്‍ എന്ന് പറയുന്നത് ഒറിജിനല്‍ പേര് ആണ് , പപ്പുവിന്‍റെ  യഥാര്‍ത്ഥ നാമധേയം അതുല്‍രാജ് എന്നാണെങ്കിലും അതുല്‍ എന്ന് കേട്ടാല്‍ പപ്പുവിനെ ഓര്മ വരില്ല. പണ്ട് ഒരു ദിവസം ആരോ ക്ലാസ്സില്‍ വന്നു അതുല്‍ ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഈ ക്ലാസ്സില്‍ അതുല്‍ എന്ന് ആരും ഇല്ല എന്ന് പറഞ്ഞു വിട്ട ഒരു കഥ ഉണ്ട്.പക്ഷെ ചോദിച്ചവന്‍ ഉറപ്പുള്ളവന്‍ ആയത്കൊണ്ട് പോയില്ല. 

"Mangalassery Athulraj Ass Pappu" എന്നാണ് (എന്നായിരുന്നു ) പപ്പുവിന്റെ ഫേസ്ബുക്ക് പേര് .. അതിനെ  അഭിജിത്ത് അജയന്‍ മലയാളീകരിച്ചത്കൊണ്ട് പപ്പുവിനോട് ഓമനത്വം തോന്നുമ്പോള്‍ "കു" വരുന്ന ഒരു Prefix കൊടുത്ത് പപ്പുവിനെ വിളിക്കാറുണ്ട്  (പപ്പു ഒരു ഒന്നൊന്നര സൈസ് ആണ്... ഓമനത്വം ഒന്നും തോന്നില്ലെങ്ങിലും ഒരു "ഇത്"ല്‍  പറഞ്ഞതാണ്‌). പിന്നെ ചരിത്രത്തിന്‍റെ താളുകള്‍ പരിശോധിച്ചാല്‍ പപ്പു വര്‍ക്കല സ്കൂളില്‍ പഠിച്ചതാണ്... എന്‍റെ സീനിയര്‍ ആയിട്ട് . ഞാന്‍ 11ല്‍ പഠിക്കുമ്പോള്‍ (ഈ പഠിക്കുമ്പോള്‍ എന്ന വാക്ക് ഉപയോഗിച്ചതിനു എന്നെ നുണയന്‍ എന്ന് വിളിക്കരുത്) പപ്പു 12ല്‍ പഠിക്കുന്നു. പിന്നെ ഒരു വര്ഷം പപ്പു തേവരയില്‍ റിപീറ്റ് ചെയ്തു. ഞാന്‍ ഒരു മാസം തേവരയില്‍ Concentration Campല്‍ കിടന്നപ്പോള്‍ പപ്പു ആ ഏരിയയില്‍ ഉണ്ടാരുന്നു.. അപ്പോഴൊന്നും പപ്പുവിനെ പരിചയപ്പെടാന്‍ ഒത്തില്ല.


പിന്നെ അച്യുതന്‍... അച്ചു എന്ന് വിളിക്കും , തുടക്കത്തില്‍ മിണ്ടാപ്പൂച്ച ആയിരുന്നു. പക്ഷെ മിണ്ടാപ്പൂച്ച കലം ഉടക്കും എന്നാണല്ലോ വിവരം ഉള്ളവര്‍ പറഞ്ഞിരിക്കുന്നത് . ഇപ്പൊ അച്യുതന്‍ ആണ് പ്രധാനമായി കലവും കറിച്ചട്ടിയും ഒക്കെ പറക്കി എറിഞ്ഞു ഉടക്കുന്നത്. (ഈ പണ്ടൊക്കെ ഉള്ള ആള്‍ക്കാര്‍ക്ക് ഫയങ്കര വിവരം ആണെന്നെ.. ). 

ഞാന്‍ പറയാന്‍ മറന്നു...  ഈ ബ്ലോഗ്‌ ആരും നോക്കാറില്ലങ്കിലും, പറയുമ്പോള്‍ എല്ലാം പറയണം എന്നാണല്ലോ പ്രമാണം ... അപ്പോള്‍ ഞാന്‍ പറയാന്‍ മറന്നത് എന്താണെന്നു വെച്ചാല്‍ അച്യുതന്‍ സിവില്‍ (Civil) ആണ് , ഞാനും പപ്പുവും മെക്കും (Mechanical).

പിന്നെ ഉള്ള ട്രെയിന്‍ മേറ്റും ക്ലാസ്സ്‌മേറ്റും ആയി ഉള്ളവര്‍ ആണ് ചിറയിന്‍കീഴ്‌ നിവാസികളായ വീനസും നിതിനും. വീനസ് എന്ന് പറയുമ്പോള്‍ അതിസുന്ദരിയായ ഗ്രീക്ക് ദേവതയെ ആലോചിക്കേണ്ട കാര്യം ഇല്ല..  പ്രാണിപിടിയന്‍ ചെടി ആയ വീനസ് ഫ്ലൈ ട്രാപ്പിനെ ഓര്‍ത്താല്‍ മതിയാകും. കാരണം ഇത്  പെങ്കോച്ചല്ല , പയ്യന്‍സാ. 

വീനസ് ഒരു വെറും പയ്യന്‍ അല്ല.. ആള് മുറ്റ്  പീസ്‌ ആണ്. പപ്പു പറയുന്നത് പോലെ, വീനസിന്‍റെ കൂടെ നടന്നാല്‍  ചിരിക്കാന്‍ അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല. വീനസിന്റെ ഓരോ വാക്കിലും ചിരിക്കാന്‍ ഉള്ള എന്തെങ്കിലും കാണും... പഴേ ആള്‍ക്കാര്‍ പറയുന്നത് പോലെ , ചിരി ആയുസ് കൂട്ടും എങ്കില്‍ , വീനസിന്‍റെ കൂടെ നടന്നാല്‍ മരിക്കേണ്ടി വരില്ല. നിതിന്‍ ഒരു പാവം കുട്ടി ആണ്.

പിന്നെ ട്രെയിനില്‍ കാണുന്നത് വര്‍ക്കല സ്കൂളില്‍ എന്‍റെ കൂടെ പഠിച്ച കാര്‍ത്തിക്കും , അനന്തനും , സൂസിയും, അങ്ങനെ അങ്ങനെ..

പിന്നെ സ്ഥിരം കണ്ടുവരുന്ന ഒന്ന് രണ്ടു കലാപരിപാടികള്‍ ആണ് അമ്മാവനും ആല്‍ഫയും. ഇത് രണ്ടും രണ്ടു കലാപരിപാടി ആണ്. തല്‍ക്കാലം അതിനെ കുറിച്ച് പറയാന്‍ സമയം ഇല്ല....


വയ്യ ! എന്തൊക്കെയോ എഴുതണം എന്നുണ്ട് .. എന്നാലും ഒരു ഇത് ഇല്ല....

December 14, 2014

B.tech എന്ന കൊക്ക

B.Tech ന്  അഡ്മിഷന്‍ കിട്ടിയപ്പോള്‍ എന്തായിരുന്നു ഒരു സന്തോഷം... അങ്ങനെ ഞാനും എഞ്ചിനീയര്‍ ആയി എന്ന് ഒക്കെ ആണ് വിജാരിച്ചത്..

"B.Tech കാരന്‍ കോളേജ് ജീവിതത്തില്‍ 2 തവണ സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയും.. 1- അഡ്മിഷന്‍ കിട്ടുമ്പോള്‍..' കിട്ടിയല്ലോ,  ദൈവത്തിനു സ്തുതി' 2- B.tech കഴിയുമ്പോള്‍ 'തീര്‍ന്നു കിട്ടിയല്ലോ , ദൈവത്തിനു സ്തുതി' " എന്ന് പണ്ട്     ആരോ പറഞ്ഞത് വളരെ ശെരി ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

ഈ B. Tech ന്‍റെ  ഒരു ഇത് കാരണം രാവിലെ ഒരക്കം എണീക്കാന്‍ പോലും തോന്നുന്നില്ല. ജീവിതം കോഞ്ഞാട്ട ആയി.... ഇനി പറഞ്ഞിട്ട് എന്ത് കാര്യം?

ഒഹ്! ഒരു കാര്യം പറയാന്‍ മറന്നു (ഈ ബ്ലോഗ്‌ ആരും വായിക്കില്ല എന്ന് എനിക്ക് അറിയാം, എന്നാലും പറയുമ്പോള്‍ എല്ലാം പറയണമല്ലോ ..) അവസാനത്തെ allotmentല്‍ എനിക്ക് SCT ല്‍ നിന്നും GECB ല്‍ അഡ്മിഷന്‍ ആയി...

GECBയെ കുറിച്ച്  പറയുക ആണെങ്കില്‍ ഒരുപാട് ഉണ്ട്. അടിപൊളി കോളേജ് ആണ് .. പക്ഷെ പറഞ്ഞിട്ടെന്താ ... പഠിക്കേണ്ടത് കേരള യൂണിവേര്‍സിറ്റിയുടെ B.Tech തന്നെ അല്ലെ...

July 10, 2014

What Next

Got Admission in SCT Tvm for mechanical.... I hope for higher option in 2nd allotment, which can either be civil or even mech but in a govt college. Thank you

July 05, 2014

Life

Life wil go on and on, unless we feel bored.....
how do we feel bored of life?
maybe we're frustrated
maybe worried

be interesting
think of yourself
understand yourself
dont get bored